Your Ad Here

പൊതുവിജ്ഞാനം

കേരളത്തിലെ കായലുകള്‍ നദികള്‍ ജലോപയോഗപദ്ധതികള്‍

കായലുകള്‍കടലുമായി ബന്ധപ്പെട്ട ജലാശയങ്ങളായ കായലുകള്‍34 എണ്ണമാണ്‌ കേരളത്തിലുള്ളത്. ഇവയില്‍ 27 എണ്ണം കടലുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. 7 എണ്ണം ഉള്‍നാടന്‍ ജലാശയങ്ങളഅണ്‌. ഈ കായലുകള്‍ ബന്ധിപ്പിക്കുന്ന 448 കി.മീ. നീളം വരുന്ന ഉള്‍നാടന്‍ ജലപാതകള്‍ ഉണ്ട്. മിക്ക കായലുകളിലും 24 മണിക്കൂറില്‍ രണ്ടു പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു. പ്രധാനകായലുകള്‍ താഴെപറയുന്നവയാണ്‌: വേളിക്കായല്‍, അഷ്ടമുടിക്കായല്‍, വേമ്പനാട്ടുകായല്‍, കൊടുങ്ങല്ലൂര്‍ ‍കായല്‍, കഠിനകുളം കായല്‍, അഞ്ചുതെങ്ങുകായല്‍, ഇടവാ-നടയറക്കായലുകള്‍, പരവൂര്‍ കായല്‍,പൊന്നാനി(കടലുണ്ടി)ക്കായല്

‍ഇത് കൂടാതെ നിരവധി ശുദ്ധജല കായലുകള്‍ കേരളത്തില്‍ ഉണ്ട്. തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍, മണക്കൊടി എന്നിവ ശുദ്ധജലതടാകങ്ങള്‍ ആണ്‌. കുമ്പള കല്‍നട്, ബേക്കല്‍ എന്നിവടങ്ങളിലും കായലുകള്‍ ഉണ്ട്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ്‌ ഏറ്റവും വലിയ ശുദ്ധജലതടാകം. 3.7 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ തടാകത്തിന്റെ കൂടിയ ആഴം 14 മീറ്ററാണ്‌.

നദികള്
‍കേരളത്തില്‍ 44 നദികള്‍ ഉണ്ട്. 41 എണ്ണം സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുമ്പോള്‍ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിലെ നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു എന്നകാരണത്താല്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ നദികളെ അപേക്ഷിച്ച് നീളം കുറവാണ്. 244 കി.മീ നീളമുള്ള പെരിയാര്‍ നദിയാണ് കേരളത്തിലെ ഏറ്റവും നീളമുള്ള നദി. രണ്ടാം സ്ഥാനം ഭാരതപ്പുഴക്കും മൂന്നാംസ്ഥാനം പമ്പയാറിനുമാണ്‌. 100 കി.മീ കൂടുതല്‍ നീളമുള്ള 11 നദികള്‍ ഉണ്ട്.

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍:
നെയ്യാര്‍, കരമനയാര്‍, മാമം നദി, വാമനപുരം നദി, ഇത്തിക്കരയാറ്, അയിരൂര്‍പുഴ, കല്ലടയാര്‍, പള്ളിക്കലാറ്, അച്ചന്‍‌കോവിലാറ്, പമ്പ, മണിമലയാറ്, മീനച്ചിലാറ്, മൂവാറ്റുപുഴ (പുഴ) , പെരിയാര്‍, ചാലക്കുടിപ്പുഴ, കരുവന്നൂര്‍പുഴ, പുഴയ്ക്കല്പുഴ, കീച്ചേരിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ, കടലുണ്ടിപ്പുഴ (കരിമ്പുഴ) , ചാലിയാര്‍ (ബേപ്പൂര്‍പ്പുഴ), കല്ലായിപ്പുഴ, കോരപ്പുഴ, കുറ്റ്യാടിപ്പുഴ, മയ്യഴി, തലശ്ശേരിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, വളപട്ടണം‌പുഴ, കുപ്പം പുഴ, രാമപുരംനദി, പെരുവമ്പപ്പുഴ, കവ്വായിപ്പുഴ, കാര്യങ്കോടുപുഴ (തേജസ്വിനി), നീലേശ്വരം‌പുഴ, ചിത്താരിപ്പുഴ, ചന്ദ്രഗിരിപ്പുഴ, മെഗ്രാല്‍, ഷിറിയപ്പുഴ, ഉപ്പള, മഞ്ചേശ്വരംപുഴ.

കിഴക്കോട്ടൊഴുകുന്ന നദികള്‍:
കബനി, ഭവാനി പാമ്പാര്‍.പ്രധാന നദീജല പദ്ധതികള്‍

17 മലയാളികള്‍ക്ക്‌ പദ്‌മ പുരസ്‌കാരം

ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കര്‍, മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സന്ന്യാസസമൂഹ മേധാവി സിസ്റ്റര്‍ നിര്‍മല, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ എന്നിവരുള്‍പ്പെടെ 10 പ്രമുഖ വ്യക്തികള്‍ക്ക്‌ രണ്ടാമത്തെ വലിയ ദേശീയ ബഹുമതിയായ പദ്‌മവിഭൂഷണ്‍ ലഭിച്ചു. 17 മലയാളികള്‍ക്ക്‌ ഇത്തവണ പദ്‌മപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭരതനാട്യം നര്‍ത്തകരായ വി.പി. ധനഞ്‌ജയന്‍- ശാന്താ ധനഞ്‌ജയന്‍ ദമ്പതിമാര്‍, ശാസ്‌ത്രരംഗത്ത്‌ തോമസ്‌ കൈലാത്ത്‌, ചരിത്രപണ്ഡിതന്‍ എ. ശ്രീധര മേനോന്‍, ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പത്രാധിപര്‍ ശേഖര്‍ ഗുപ്‌ത, ശാസ്‌ത്ര സാങ്കേതിക വിദഗ്‌ധന്‍ സാം പിട്രോഡ, കായികതാരം അഭിനവ്‌ ബിന്ദ്ര, ലഫ്‌. ജനറല്‍ സതീഷ്‌ നമ്പ്യാര്‍ എന്നിവരുള്‍പ്പെടെ 30 പേര്‍ക്ക്‌ പദ്‌മഭൂഷണും നടന്‍ തിലകന്‍, തമിഴ്‌ ഹാസ്യനടന്‍ എ. വിവേക്‌, ബോളിവുഡ്‌ താരങ്ങളായ ഐശ്വര്യ റായ്‌, അക്ഷയ്‌കുമാര്‍, ഗായകന്‍ കെ.പി. ഉദയഭാനു, സംഗീതജ്ഞ ലീല ഒാംചേരി, മേളവാദ്യവിദഗ്‌ധന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കഥകളിനടന്‍ കലാമണ്ഡലം ഗോപി, സാമൂഹികപ്രവര്‍ത്തകരായ സി.കെ. മേനോന്‍, കെ. വിശ്വനാഥന്‍, ഹൃദ്രോഗ വിദഗ്‌ധനായ ഡോ. ജി. വിജയരാഘവന്‍, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ്‌ ഡയറക്ടര്‍ പി.ആര്‍. കൃഷ്‌ണകുമാര്‍, വ്യവസായരംഗത്തുനിന്ന്‌ ആര്‍.കെ. കൃഷ്‌ണകുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ്‌ ധോനി, സാഹിത്യരംഗത്ത്‌ സണ്ണി വര്‍ക്കി എന്നിവരുള്‍പ്പെടെ 93 പേര്‍ക്ക്‌ പദ്‌മശ്രീയും ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ മലയാളികള്‍

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാളസാഹിത്യകാരന്മാരും
കൃതികളുംപേര്‌ : കൃതി : വര്‍ഷം എന്ന ക്രമത്തില്

‍ആര്‍. നാരായണപ്പണിക്കര്‍ : ഭാഷാസാഹിത്യചരിത്രം : 1955
ഐ.സി. ചാക്കോ : പാണിനീയപ്രദ്യോതം : 1956
തകഴി ശിവശങ്കരപ്പിള്ള : ചെമ്മീന്‍ : 1957
കെ.പി. കേശവമേനോന്‍ : കഴിഞ്ഞകാലം : 1958
പി.സി. കുട്ടികൃഷ്ണന്‍ : സുന്ദരികളും സുന്ദരന്മാരും : 1960
ജി. ശങ്കരക്കുറുപ്പ് : വിശ്വദര്‍ശനം : 1963
പി. കേശവദേവ് : അയല്‍‌ക്കാര്‍ : 1964
എന്‍. ബാലാമണിയമ്മ : മുത്തശ്ശി : 1965
കുട്ടികൃഷ്ണമാരാര്‍ : കല ജീവിതംതന്നെ : 1966
പി. കുഞ്ഞിരാമന്‍ നായര്‍ : താമരത്തോണി : 1967
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ : കാവിലെ പാട്ട് : 1969
എം.ടി. വാസുദേവന്‍ നായര്‍ : കാലം : 1971
വൈലോപ്പിള്ളി ശ്രീധരമേനോന്‍ : വിട : 1971
എസ്.കെ. പൊറ്റെക്കാട്ട് : ഒരു ദേശത്തിന്റെ കഥ : 1972
അക്കിത്തം അച്യുതന്‍നമ്പൂതിരി : ബലിദര്‍ശനം : 1973
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് : കാമസുരഭി : 1974
ഒ.എന്‍.വി. കുറുപ്പ് : അക്ഷരം : 1975
ചെറുകാട് : ജീവിതപ്പാത : 1976
ലളിതാംബിക അന്തര്‍ജ്ജനം : അഗ്നിസാക്ഷി : 1977
എന്‍.വി. കൃഷ്ണവാരിയര്‍ : വള്ളത്തോളിന്റെ കാവ്യശില്പം : 1979
ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള : സ്മാരകശിലകള്‍ : 1980
വിലാസിനി : അവകാശികള്‍ : 1981
വി.കെ.എന്‍ : പയ്യന്‍കഥകള്‍ : 1982
എസ്. ഗുപ്തന്‍നായര്‍ : തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ : 1983
കെ. അയ്യപ്പപ്പണിക്കര്‍ : അയ്യപ്പപ്പണിക്കരുടെ കവിതകള്‍ : 1984
സുകുമാര്‍ അഴീക്കോട് : തത്ത്വമസി : 1985
മാധവിക്കുട്ടി : തെരഞ്ഞെടുത്ത കവിതകള്‍ (ഇംഗ്ലീഷ്) : 1985
എം. ലീലാവതി : കവിതാധ്വനി : 1986
എന്‍. കൃഷ്ണപിള്ള : പ്രതിപാത്രം ഭാഷണഭേദം : 1987
സി. രാധാകൃഷ്ണന്‍ : സ്പന്ദമാപിനികളെ നന്ദി : 1988
ഒളപ്പമണ്ണ : നിഴലാന : 1989
ഒ.വി. വിജയന്‍ : ഗുരുസാഗരം : 1990
എം.പി. ശങ്കുണ്ണിനായര്‍ : ഛത്രവും ചാമരവും : 1991
എം. മുകുന്ദന്‍ : ദൈവത്തിന്റെ വികൃതികള്‍ : 1992
എന്‍.പി. മുഹമ്മദ്‌ : ദൈവത്തിന്റെ കണ്ണ് : 1993
വിഷ്ണുനാരായണന്‍ നമ്പൂതിരി : ഉജ്ജയിനിയിലെ രാപ്പകലുകള്‍ : 1994
തിക്കോടിയന്‍ : അരങ്ങു കാണാത്ത നടന്‍ : 1995
ടി. പത്മനാഭന്‍ : ഗൌരി : 1996
ആനന്ദ് : ഗോവര്‍ദ്ധനന്റെ യാത്രകള്‍ : 1997
കോവിലന്‍ : തട്ടകം : 1998
സി.വി. ശ്രീരാമന്‍ : ശ്രീരാമന്റെ കഥകള്‍ : 1999
ആര്‍. രാമചന്ദ്രന്‍ : ആര്‍ രാമചന്ദ്രന്റെ കവിതകള്‍ : 2000
ആറ്റൂര്‍ രവിവര്‍മ്മ : ആറ്റൂര്‍ രവിവര്‍മ്മയുടെ ‍കവിതകള്‍ : 2001
കെ. ജി. ശങ്കരപ്പിള്ള : കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകള്‍ : 2002
സാറാ ജോസഫ് : ആലാഹയുടെ പെണ്‍‌മക്കള്‍ : 2003
സക്കറിയ : സക്കറിയയുടെ കഥകള്‍ : 2004
കാക്കനാടന്‍ : ജാപ്പാണം പുകയില : 2005
എം. സുകുമാരന്‍ : ചുവന്ന ചിഹ്നങ്ങള്‍ : 2006
എ. സേതുമാധവന്‍ : അടയാളങ്ങള്‍ : 2007
കെ.പി. അപ്പന്‍ : മധുരം നിന്റെ ജീവിതം : 2008


നോബല്‍ സമ്മാനം 2008

വൈദ്യശാസ്ത്രം
ഹറാള്‍ഡ് സര്‍ഹോസന്‍, ലൂക്ക് മൊണ്ടാക്‌നിയര്‍, ഫ്രാന്‍സോയിസ് സനൂസി
(എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തി‌, ഹ്യൂമണ്‍ പാപ്പിലോമ വൈറസിനെ കണ്ടെത്തി )

ഭൌതികശാസ്ത്രം

മകോട്ടോകോബയാഷി, തോഷിഹിഡെ മസ്കാവ, യോയിച്ചിരോ നാം‌പൂ
(ക്വാര്‍ക്കുകളുടെ വിഘടിത വിന്യാസം വ്യക്തമാക്കിയ പഠനത്തിന്‌)

രസതന്ത്രം
മാര്‍ട്ടിന്‍ ചാല്‍ഫി, റോജര്‍ വൈ.സിയന്‍, ഒസമു ഷിമോമുറ
(ഗ്രീന്‍ ഫ്‌ളൂറസന്റ്‌ പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിന്‌)

സാഹിത്യം
ജീന്‍ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ
(ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങള്‍ എന്നീ മേഖലകളിലെ സംഭാവനകള്‍ക്ക്)

സമാധാനം
മാര്‍ട്ടി അഹ്‌തിസാരി
(കൊസോവ-സെര്‍ബിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായി യുഎന്‍ നടത്തിയ ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി)
സാമ്പത്തികശാസ്ത്രം
പോള്‍ ക്രഗ്‌മാന്‍
(ആഗോളീകരണത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ചും ലോകവ്യാപകമായ നഗരവത്‌കരണത്തിനു പിന്നിലെ ചാലകശക്തികളെപ്പറ്റിയുമുള്ള ഒരു പുതിയ സിദ്ധാന്തം രൂപവത്‌കരിച്ചതിന്‌)

ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക - (മാര്‍ച്ച് 2009)

1950-ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതുമുതല്‍ ഇന്ത്യയിലെ രാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ പൂര്‍ണപട്ടിക.

ക്രമനമ്പര്‍. രാഷ്ട്രപതി : അധികാരമേറ്റ തീയതി : അധികാരമൊഴിഞ്ഞ തീയതി : രാഷ്ട്രീയ പാര്‍ട്ടി

01. ഡോ. രാജേന്ദ്രപ്രസാദ്‌ : 1950, ജനുവരി 26 : 1962, മേയ് 13 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
02. ഡോ. എസ്‌. രാധാകൃഷ്ണന്‍ : 1962, മേയ് 13 : 1967, മേയ് 13 : സ്വതന്ത്രന്‍
03. ഡോ. സാക്കിര്‍ ഹുസൈന്‍ : 1967, മേയ് 13 : 1969, മേയ് 3 : സ്വതന്ത്രന്‍
04. വി.വി. ഗിരി (ആക്ടിംഗ്) : 1969, മേയ് 3 : 1969, ജൂലൈ 20 : സ്വതന്ത്രന്‍
04. മുഹമ്മദ് ഹിദായത്തുള്ള (ആക്ടിംഗ്) : 1969, ജൂലൈ 20 : 1969, ഓഗസ്റ്റ് 24 : സ്വതന്ത്രന്‍
04. വി.വി. ഗിരി : 1969, ഓഗസ്റ്റ് 24 : 1974, ഓഗസ്റ്റ് 24 : സ്വതന്ത്രന്‍
05. ഫക്രുദ്ദീന്‍ അലി അഹമ്മദ്‌ : 1974, ഓഗസ്റ്റ് 24 : 1977, ഫെബ്രുവരി 11 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്06. ബാസപ്പ ദാനപ്പ ജട്ടി (ആക്ടിംഗ്) : 1977, ഫെബ്രുവരി 11 : 1977, ജൂലൈ 25 : സ്വതന്ത്രന്‍
06. നീലം സഞ്ജീവ റെഡ്ഡി : 1977, ജൂലൈ 25 : 1982, ജൂലൈ 25 : ജനതാ പാര്‍ട്ടി
07. ഗ്യാനി സെയില്‍ സിംഗ്‌ : 1982, ജൂലൈ 25 : 1987, ജൂലൈ 25 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
08. ആര്‍. വെങ്കിട്ടരാമന്‍ : 1987, ജൂലൈ 25 : 1992, ജൂലൈ 25 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
09. ശങ്കര്‍ ദയാല്‍ ശര്‍മ്മ : 1992, ജൂലൈ 25 : 1997, ജൂലൈ 25 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
10. കെ.ആര്‍. നാരായണന്‍ : 1997, ജൂലൈ 25 : 2002, ജൂലൈ 25 : സ്വതന്ത്രന്‍
11. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം : 2002, ജൂലൈ 25 : 2007, ജൂലൈ 25 : സ്വതന്ത്രന്‍
12. പ്രതിഭാ പാട്ടില്‍ : 2007, ജൂലൈ 25 : തുടരുന്നു : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കര്‍മാരുടെ പട്ടിക (മാര്‍ച്ച് 2009)

ക്രമനമ്പര്‍. സ്പീക്കര്‍ : അധികാരമേറ്റ തീയതി : അധികാരമൊഴിഞ്ഞ തീയതി : രാഷ്ട്രീയ പാര്‍ട്ടി

1. ഗണേഷ് വാസുദേവ് മാല്‍വങ്കാര്‍ : മേയ് 15, 195
2 : ഫെബ്രുവരി 27, 1956 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
2. എം.എ. അയ്യങ്കാര്‍ : മാര്‍ച്ച് 8, 1956 : ഏപ്രില്‍ 16, 1962 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
3. സര്‍ദാര്‍ ഹുക്കം സിംഗ് : ഏപ്രില്‍ 17, 1962 : മാര്‍ച്ച് 16, 1967 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
4. നീലം സഞ്ജീവ റെഡ്ഡി : മാര്‍ച്ച് 17, 1967 : ജൂലൈ 19, 1969 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
5. ജി.എസ്. ധില്ലന്‍ : ഓഗസ്റ്റ് 8, 1969 : ഡിസംബര്‍ 1, 1975 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
6. ബലിറാം ഭഗത് : ജനുവരി 15, 1976 : മാര്‍ച്ച് 25, 1977 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
7. നീലം സഞ്ജീവ റെഡ്ഡി : മാര്‍ച്ച് 26, 1977 : ജൂലൈ 13, 1977 : ജനതാ പാര്‍ട്ടി
8. കെ.എസ്. ഹെഗ്ഡെ : ജൂലൈ 21, 1977 : ജനുവരി 21, 1980 : ജനതാ പാര്‍ട്ടി
9. ബല്‍റാം ജാക്കര്‍ : ജനുവരി 22, 1980 : ഡിസംബര്‍ 18, 1989 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
10. രബി റേ : ഡിസംബര്‍ 19, 1989 : ജൂലൈ 9, 1991 : ജനതാദള്‍
11. ശിവ്‌രാജ് പാട്ടീല്‍ : ജൂലൈ 10, 1991 : മേയ് 22, 1996 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
12. പി.എ. സാംഗ്‌മ : മേയ് 25, 1996 : മാര്‍ച്ച് 23, 1998 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
13. ജി.എം.സി. ബാലയോഗി : മാര്‍ച്ച് 24, 1998 : മാര്‍ച്ച് 3, 2002 : തെലുഗുദേശം പാര്‍ട്ടി
14. മനോഹര്‍ ജോഷി : മേയ് 10, 2002 : ജൂണ്‍ 2, 2004 : ശിവസേന
15. സോമനാഥ് ചാറ്റര്‍ജി : ജൂണ്‍ 4, 2004 : തുടരുന്നു : സി.പി.ഐ.(എം)

മലയാളം

ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനു് പുറമേ ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍ എന്നും വിളിച്ചു് പോരുന്നു. ലോകത്താകമാനം 35 ദശലക്ഷം ജനങ്ങള്‍ മലയാളം ഭാഷ സംസാരിക്കുന്നുണ്ടു്. മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അര്‍ത്ഥം ഉള്ള മല + അളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകള്‍ ചേര്‍ന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. മല എന്ന പദവും ആള്‍, ആളുക എന്ന നപുംസകപദവും ചേര്‍ന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാന്‍ യകാരം ചേര്‍ന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബര്‍ട്ട് കാഡ്‌വെല്‍ കരുതുന്നു. മലയാണ്‍മ മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആണ്‍മൈ എന്നതില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു. മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാള്‍ഡ്വെല്‍ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെതുടര്‍ന്ന് എ.ആര്‍. രാജരാജവര്‍മ്മയും മഹാകവി ഉള്ളൂരൂം മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. രാജരാജവര്‍മ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികള്‍ തമിഴര്‍ ആയിരുന്നു എന്നും അവര്‍ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളില്‍ ഒന്നാണ് മലയാളമായിത്തീര്‍ന്നതെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മലയാളത്തില്‍ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്‍റെ സ്വാധീനത്തീനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂര്‍ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേര്‍ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എന്‍.വി. രാമസ്വാമി അയ്യര്‍, ടി. ബറുവ, എം.ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.